കൃഷ്ണയ്യര്‍ക്ക് ആശംസകളുമായി മാണിയും സുധീരനും എത്തി
കൃഷ്ണയ്യര്‍ക്ക് ആശംസകളുമായി മാണിയും സുധീരനും എത്തി
Sunday, November 23, 2014 12:14 AM IST
കൊച്ചി: നൂറിന്റെ നിറവില്‍ ജന്മദിനം ആഘോഷിച്ച ജസ്റീസ് വി.ആര്‍. കൃഷ്ണയ്യരെ ധനമന്ത്രി കെ.എം. മാണിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ഇന്നലെ വൈകുന്നേരമാണു മാണി കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയിലെത്തിയത്.

കേരളം കണ്ട മഹാനായ ധനമന്ത്രിയാണു കെ.എം. മാണിയെന്നു കൃഷ്ണയ്യര്‍ പറഞ്ഞു. കൃഷ്ണയ്യര്‍ക്ക് ആശംസ അറിയിച്ചതിനൊപ്പം അദ്ദേഹത്തിനു ദീര്‍ഘായുസും നേര്‍ന്നാണു മാണി മടങ്ങിയത്. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ഫ്രാന്‍സിസ്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം വി.വി. ജോഷി, കേരള ലോയേഴ്സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ.ജയിംസ് കടവന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ വി.എം. സുധീരന്‍ നടത്തുന്ന എല്ലാ നടപടികള്‍ക്കും എല്ലാവിധ പിന്തുണയും കൃഷ്ണയ്യര്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി. താങ്കള്‍ക്കു നന്മവരട്ടെയെന്നു തലയില്‍ കൈവച്ചുകൊണ്ടു സുധീരനെ അനുഗ്രഹിച്ചു. സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്ക്കു കൃഷ്ണയ്യര്‍ വിജയം നേര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.