സ്കൂള്‍ ശാസ്ത്രോത്സവത്തിനു നാളെ തിരൂരില്‍ തുടക്കം
സ്കൂള്‍ ശാസ്ത്രോത്സവത്തിനു നാളെ തിരൂരില്‍ തുടക്കം
Tuesday, November 25, 2014 1:31 AM IST
സ്വന്തം ലേഖകന്‍

തിരൂര്‍: ശാസ്ത്രകൌതുകങ്ങളുടെയും കരവിരുതിന്റെയും ഉത്സവകാഴ്ചയൊരുക്കി സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിനു തിരൂരില്‍ നാളെ തുടക്കമാകും. രാവിലെ 9.30നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള എല്‍.രാജന്‍ പതാകയുയര്‍ത്തും. 10.30നു രജിസ്ട്രേഷന്‍ തുടങ്ങും. 27നു രാവിലെ 10നു വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സി.മമ്മൂട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. 30ന് രാവിലെ 10.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, താനൂര്‍ ദേവധാര്‍ ഹയര്‍സെക്കന്‍ഡറി, നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ആലത്തിയൂര്‍ കെഎച്ച്എം എച്ച്എസ്എസ്്, തിരൂര്‍ എസ്എസ്എം പോളിടെക്നിക് എന്നിവിടങ്ങളിലാണു മത്സരം. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 14 റവന്യൂ ജില്ലകളില്‍ നിന്നും 220 മത്സരയിനങ്ങളില്‍ 10,000ത്തില്‍പരം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രവൃത്തി പരിചയം, ഐടി മേളകളും വൊക്കേഷണല്‍ എക്സ്പോ & കരിയര്‍ ഫെസ്റ് എന്നിവ അരങ്ങേറുന്ന മേള ഈ വര്‍ഷം മുതല്‍ കേരള സ്കൂള്‍ ശാസ്ത്രോത്സവം എന്ന പേരിലാണു സംഘടിപ്പിക്കുന്നത്.

ശാസ്ത്രം - 24, ഗണിതശാസ്ത്രം- 35, സാമൂഹ്യശാസ്ത്രം- 19, പ്രവൃത്തിപരിചയം- 95, പ്രവൃത്തിപരിചയം- 34 (ഢശൌമഹഹ്യ കാുമശൃലറ 12 കലോ (ഘജഡജ) സ്പെഷല്‍ സ്കൂള്‍) ഒലമൃശിഴ കാു മശൃലറ 22 (ഡജ, ഒടട/ഢഒടട)ഐടി- 10 എന്നിങ്ങനെയാണ് മത്സരഇനങ്ങള്‍ നടക്കുന്നത്. തിരൂര്‍ എസ്എസ്എം പോളിടെക്നിക് കോളജില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 0494 2433020 എന്ന നമ്പരില്‍നിന്നും ഡിപിഐ ഓഫീസിലെ ശാസ്ത്രോത്സവം സെക്ഷനിലെ 9895068336 എന്ന നമ്പറില്‍നിന്നും ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കാന്‍ വേണ്ട സംവിധാനം സജ്ജീകരിച്ചതായി സംഘാടകസമിതി അറിയിച്ചു.


ആറിടങ്ങളിലായിട്ടാണ് താമസസൌകര്യം ഒരുക്കിയിട്ടുള്ളത്. തിരൂര്‍ എംഎല്‍എ സി. മമ്മൂട്ടി ചെയര്‍മാനായ സംഘാടക സമിതിയിലെ അധ്യാപക സംഘടനകളുടെ 19 സബ്കമ്മിറ്റികളാണ് ശാസ്ത്രോത്സവത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ശാസ്ത്രോത്സവത്തോടനുബന്ധിച്ചു വൊക്കേഷണല്‍ എക്സ്പോ 27, 28, 29 തീയതികളിലായി തിരൂര്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കൂടാതെ കരിയര്‍ ഫെസ്റില്‍ അഞ്ചു വര്‍ഷം മുന്‍പുവരെ വിഎച്ച്എസ്ഇ പാസായിട്ടുള്ളവര്‍ക്കു പങ്കെടുക്കാം. ഈ വര്‍ഷം 1,500ല്‍ പരം തൊഴിലന്വേഷകരും 30ല്‍ പരം തൊഴില്‍ ദാതാക്കളും എത്തുമെന്നു പ്രതീക്ഷിക്കുന്നു.

മേള നടക്കുന്ന വേദികള്‍

ശാസ്ത്രം - ഗവ.ബോയ്സ് എച്ച്എസ്എസ് തിരൂര്‍(പ്രധാന വേദി)
ഗണിതശാസ്ത്രം - ദേവധാര്‍ ഗവ.എച്ച്എസ്എസ് താനൂര്‍
സാമൂഹ്യശാസ്ത്രം - ഗവ.എച്ച്എസ്എസ് നിറമരുതൂര്‍
പ്രവൃത്തിപരിചയം - കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂര്‍
ഐടി - എസ്എസ്എം പോളിടെക്നിക് കോളജ് തിരൂര്‍
എക്സ്പോ & കരിയര്‍ ഫെസ്റ് - ഗവ.ബോയ്സ് എച്ച്എസ്എസ് തിരൂര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.