ഗോവയിലേക്കു കൂടുതല്‍ ട്രെയിനുകള്‍ വേണം: കെഎല്‍സിഎ
Tuesday, November 25, 2014 1:34 AM IST
കൊച്ചി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീരം വണങ്ങുന്നതിനായി ഗോവയിലേക്കു തീര്‍ഥാടനം നടത്തുന്നവര്‍ക്കു യാത്രാസൌകര്യം ഒരുക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നെല്‍സന്‍ കോച്ചേരി, ഫാ. ജോയി ചക്കാലയ്ക്കല്‍, രതീഷ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.