ഹാരിസണ്‍സ്: സര്‍ക്കാരിനു സമയം അനുവദിച്ചു
Tuesday, November 25, 2014 1:16 AM IST
കൊച്ചി: ഹാരിസണ്‍സ് മലയാളത്തിന്റെ പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് ഈ മാസം 30 വരെ സമയം അനുവദിച്ചു. ഭൂമി തിരിച്ചുകൊടുക്കാന്‍ ഹൈക്കോടതി 2013 മേയ് 23ന് സര്‍ക്കാരിനു നാലാഴ്ച സമയമാണ് അനുവദിച്ചിരുന്നത്. മൂന്നു മാസത്തെ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.


സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലും തള്ളി. പിന്നീടു കൂടുതല്‍ സമയത്തിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വീണ്ടും അപ്പീല്‍ സമര്‍പ്പിച്ചത്. ഇനിയും കൂടുതല്‍ സമയം നീട്ടിനല്‍കില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് കെ. വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.