ചൈതന്യ കാര്‍ഷികമേളയ്ക്ക് ഇന്നു തുടക്കം
Wednesday, November 26, 2014 1:00 AM IST
കോട്ടയം: തെള്ളകം ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്നു തുടക്കം. രാവിലെ 10.15നു മോണ്‍ മാത്യു ഇളപ്പാനിക്കല്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു കലാപരിപാടികളും വിത്ത് പൂക്കള മത്സരവും. 11നു ഡോ. വി. സുഭാഷ് ചന്ദ്രബോസ് സെമിനാര്‍ നയിക്കും. ഭിന്നശേഷിയുള്ളവര്‍ക്കായി ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ അറേഞ്ച്മെന്റ്, കരകൌശല നിര്‍മാണം, വെളുത്തുള്ളി പൊളിക്കല്‍, നാരങ്ങ പിഴിയല്‍, ഈര്‍ക്കിലി ചീകല്‍, വാഴച്ചുണ്ട് പൊളിക്കല്‍ മത്സരങ്ങളും 12.30ന് ഞാറ് നടീല്‍, വാഴപ്പിണ്ടി പൊളിക്കല്‍ എന്നിവയും നടത്തും.

2.30നു കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര താരം ശ്രീനിവാസന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എഡിജിപി ഡോ. ബി. സന്ധ്യാ, ജില്ലാ കളക്ടര്‍ എ. അജിത് കുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, റബ്കോ ചെയര്‍മാന്‍ വി.എന്‍. വാസവന്‍, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റേച്ചല്‍ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോര്‍ജ്, ആര്‍ടിഒ വി.ജെ. ആന്റണി, ഷീല സ്റീഫന്‍, ചലച്ചിത്ര നിര്‍മാതാവ് ലിസ്റിന്‍ സ്റീഫന്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് കൊറ്റോടം, ജെസി ജോസഫ്, ഫാ. ജിനു കാവില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഭിന്നശേഷിയുള്ളവരുടെ ബാന്‍ഡ് സെറ്റ് മത്സരം. ആറിന് കാസന്ധ്യ കണ്‍മണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു കോമഡി ബാന്‍ഡ് ഷോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.