കോണ്‍ഗ്രസിനു സ്ഥാനാര്‍ഥികളെ അന്യസംസ്ഥാനങ്ങളില്‍നിന്നു കണ്െടത്തേണ്ടിവരുമെന്നു വെള്ളാപ്പള്ളി
കോണ്‍ഗ്രസിനു സ്ഥാനാര്‍ഥികളെ അന്യസംസ്ഥാനങ്ങളില്‍നിന്നു  കണ്െടത്തേണ്ടിവരുമെന്നു വെള്ളാപ്പള്ളി
Wednesday, November 26, 2014 1:01 AM IST
ചേര്‍ത്തല: മദ്യപിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കുകയില്ലെന്നു കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അവര്‍ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നോ മറ്റു പാര്‍ട്ടികളില്‍നിന്നോ സ്ഥാനാര്‍ഥികളെ കണ്െടത്തേണ്ടിവരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തല എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം. മദ്യവില്പനക്കാരുടെ പണവുംവേണ്ട മദ്യപാനികളെ സ്ഥാനാര്‍ഥികളാക്കുകയുമില്ല എന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞതിനെ പരാമര്‍ശിച്ചാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്.

ബാറുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ അവയില്‍ പണിയെടുക്കുന്ന ഒരുലക്ഷത്തോളം തൊഴിലാളികളുടെ കാര്യം മറന്ന യുഡിഎഫ് സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന ജനപക്ഷയാത്ര ജനമില്ലായാത്രയായിരിക്കുകയാണ്. ഭൂരിപക്ഷം വരുന്ന പിന്നോക്ക സമുദായത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ നയമാണ് സ്വീകരിക്കുന്നത്. തമ്മിലടി നടത്തുന്ന എല്‍ഡിഎഫിന് മദ്യനയത്തില്‍ യഥാസമയം തീരുമാനമെടുക്കുവാന്‍ പോലും കഴിയാതെ വന്നു. ഇരു പാര്‍ട്ടികളുടേയും മാനം രക്ഷിക്കാനാണ് ഇപ്പോള്‍ മാണിക്കെതിരായി സമരം നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.


എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗം കൌണ്‍സിലര്‍ പി.ടി. മന്മദന്‍ പഠനക്ളാസിന് നേതൃത്വം നല്‍കി. യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍,പി. ജയകുമാര്‍,രേണുക മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.