സാമ്പത്തികമാന്ദ്യം: പാലായില്‍ പ്രാര്‍ഥനായജ്ഞം
Wednesday, November 26, 2014 1:01 AM IST
പാലാ: സാമ്പത്തികമാന്ദ്യത്തിനും റബര്‍വിലയിടിവിനും എതിരേ പാലാ രൂപതയില്‍ ഏഴു ദിവസത്തെ പ്രാര്‍ഥനായജ്ഞം നടത്തും. അരുണാപുരം സെന്റ് തോമസ് ഇടവക ദേവാലയത്തില്‍ 28 മുതല്‍ ഡിസംബര്‍ അഞ്ചുവരെയാണ് പ്രാര്‍ഥനായജ്ഞം. 28നു വൈകുന്നേരം 5.30നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിക്കും. ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രാര്‍ഥനായജ്ഞം. രാത്രി 7.15നു വചനപ്രഘോഷണം. ഡിസംബര്‍ അഞ്ചിനു രാത്രി എട്ടിന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ സമാപനശുശ്രൂഷകളും ദിവ്യകാരുണ്യപ്രദക്ഷിണവും. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, റവ.ഡോ. സെബാസ്റ്യന്‍ കുറ്റിയാനിക്കല്‍, റവ.ഡോ. തോമസ് മേനാച്ചേരി, ഫാ. തോമസ് മലയില്‍പുത്തന്‍പുര, ഫാ. മാത്യു മതിലകത്ത്, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ വചനം പങ്കുവയ്ക്കും. രൂപതയിലെ ഇടവകജനങ്ങള്‍, ഭക്തസംഘടനാഗംങ്ങള്‍, സിസ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.