ദളിത് ക്രൈസ്തവരോടു കാണിക്കുന്ന നീതിനിഷേധം ലോകശ്രദ്ധയില്‍ കൊണ്ടുവരണം: ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍
ദളിത് ക്രൈസ്തവരോടു കാണിക്കുന്ന നീതിനിഷേധം ലോകശ്രദ്ധയില്‍ കൊണ്ടുവരണം:
ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍
Wednesday, November 26, 2014 1:02 AM IST
കോട്ടയം: ദളിത് ക്രൈസ്തവരോടു കാണിക്കുന്ന നീതിനിഷേധം ആഗോളതലത്തില്‍ ചര്‍ച്ചചെയ്യുകയും അനന്തമായി നീണ്ടുപോകുന്ന ഈ നീതിനിഷേധത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍. ദലിത് കത്തോലിക്കാ മാഹാജനസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷ കമ്മീഷനൊപ്പം നടത്തിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂനപക്ഷകമ്മീഷന്‍ അംഗം അഡ്വ.വി.വി. ജോഷി വിഷയാവതരണം നടത്തി. ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. ജോസഫ് കുറ്റിക്കാട്ടില്‍, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോണ്‍ അരീക്കല്‍, ഫാ.മാത്യു മതിലകം, ഫാ. ബെന്നി കുഴിയടിയില്‍, ഫാ. തോമസ് കൊട്ടിയം, ഷിബു ജോസഫ്, സീന സണ്ണി, ടി.ജെ. ഏബ്രഹാം, സി.സി. കുഞ്ഞുകൊച്ച്, ജോര്‍ജ് എസ്. പള്ളിത്തറ, യു.വി. മാത്യു, പി.എ. പത്രോസ്, സ്കറിയ ആന്റണി, ജസ്റിന്‍ പാല, റോയി കോതമംഗലം, സാബു നന്ദികാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കു മാത്രമായി നിജപ്പെടുത്തുക, ന്യൂനപക്ഷ സ്കോളര്‍ഷിപ്, ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ് ദളിത് ക്രൈസ്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടല്‍ നടത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.