എറണാകുളത്ത് എയര്‍കണ്ടീഷന്‍ഡ് ഫിഷ്മാള്‍ : ആദ്യ ഗഡുവായി 60 ലക്ഷം അനുവദിച്ചു
Wednesday, November 26, 2014 1:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി എറണാകുളത്ത് എയര്‍ കണ്ടീഷന്‍ഡ് ഫിഷ്മാള്‍ സ്ഥാപിക്കുന്നതിന് ആദ്യ ഗഡുവായി 60 ലക്ഷം രൂപ അനുവദിച്ചതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. 311.50 ലക്ഷം രൂപയുടെ പദ്ധതിയാണിത്.

വിവിധതരത്തിലുള്ള മത്സ്യങ്ങള്‍ക്കും മത്സ്യോല്പന്നങ്ങള്‍ക്കും മാത്രമായി ആരംഭിക്കുന്ന ഫിഷ്മാളില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഫിഷ്മാളില്‍ ഫ്രഷ് ഫിഷ് സ്റാളുകള്‍, വിവിധ മത്സ്യോല്പന്നങ്ങള്‍, കഫ്റ്റീരിയ സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.


നവീന ജലകൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനും മാതൃകാ മത്സ്യകൃഷിയിടങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച 506 ലക്ഷം രൂപയുടെ പദ്ധതിയുടെ ആദ്യഗഡുവായി 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. അഡാക്കായിരിക്കും പദ്ധതിയുടെ നിര്‍ആഹണ ഏജന്‍സി.

സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട നദികളിലും കായലുകളിലും മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കാന്‍ 115 ലക്ഷം രൂപ അനുവദിച്ചു. മൂന്ന് മത്സ്യസങ്കേതങ്ങള്‍ക്കുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.