അധ്യാപകരുടെ സര്‍വീസ് പരിഗണിച്ച് ഗ്രേഡ് നല്‍കണം: പിജിടിഎ
Wednesday, November 26, 2014 1:07 AM IST
തൊടുപുഴ: ടീച്ചേഴ്സ് പാക്കേജില്‍ ഉള്‍പ്പെട്ട 2011 മുതല്‍ നിയമന അംഗീകാരം ലഭിച്ച അധ്യാപകരുടെ മുന്‍കാല സര്‍വീസ് നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നു പ്രൈവറ്റ് സ്കൂള്‍ ഗ്രാഡ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സ്റേറ്റ് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. 2005 മുതല്‍ നിയമിതരായ അധ്യാപകരുടെ മുന്‍കാല സര്‍വീസ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കണമെന്നും ഇവര്‍ നിയമിതരായി ഏഴ്, എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹയര്‍ഗ്രേഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

അധ്യാപക - വിദ്യാര്‍ഥി അനുപാതം 1:25 ആക്കുക, 2014 ജൂലൈ വരെ നിയമിതരായ മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും നല്‍കുക, 10-ാം ശമ്പള പരിഷ്കരണം അനുഭവഭേദ്യമാകുക, എല്ലാ സ്കൂളുകളിലും കലാ-കായികാധ്യാപകരെ നിയമിക്കുക, ഹെഡ്മാസ്റര്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരാക്കുക, ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അനധ്യാപക തസ്തിക സൃഷ്ടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, എന്‍.ഷിജു, ഷഫീര്‍ കെ. (പാലക്കാട്), അനൂപ് (കോഴിക്കോട്), സല്‍മോന്‍ സി.കുര്യന്‍ (എറണാകുളം), ഷാജി ജോസഫ് (ഇടുക്കി), വാസുദേവ ഒഗുണ്ടായാര്‍, ലിജി റോസ് (മലപ്പുറം), ജോസ് (തൃശൂര്‍), ചാള്‍സ് അല്ക്സ (കോട്ടയം), അബ്രാഹം ബെഞ്ചമിന്‍ (പത്തനംതിട്ട), തോമസ് (കൊല്ലം), അജിത് വ്ളാത്തന്‍കര (തിരുവനന്തപുരം) എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.