മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം
Wednesday, November 26, 2014 1:09 AM IST
തിരുവനന്തപുരം: പക്ഷിപ്പനി ഭീഷണിയെത്തുടര്‍ന്നു തിരുവനന്തപുരം മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പക്ഷിക്കൂടിനരികിലേക്കു സന്ദര്‍ശകരെ കടത്തിവിടരുതെന്നു മ്യൂസിയം ഡയറക്ടര്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. കയറുകെട്ടി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. മൃഗങ്ങള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍നിന്നു കോഴിയിറച്ചി ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്നും ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ബി. ജോസഫ് അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.