സിബിഎസ്ഇ സ്പോര്‍ട്സ് അവാര്‍ഡ് മുട്ടം ഷന്താള്‍ ജ്യോതി സ്കൂളിന്
Wednesday, November 26, 2014 1:10 AM IST
മുട്ടം: 2013-14 അധ്യയനവര്‍ഷത്തെ സ്പോര്‍ട്സ് പ്രമോഷന്‍ അവാര്‍ഡ് മുട്ടം ഷന്താള്‍ ജ്യോതി പബ്ളിക് സ്കൂളിനു ലഭിച്ചു. ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, തായ്ക്കൊണ്ട, സ്കേറ്റിംഗ് എന്നിവയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.

കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് വിതരണം ചെയ്തു. അവാര്‍ഡ് നേടിയ സ്കൂളിനേയും വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍ സിസ്റര്‍ ലിസ എസ്എബിഎസ് അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.