ചൈതന്യ കാര്‍ഷിക മേളയ്ക്കു തുടക്കമായി
ചൈതന്യ കാര്‍ഷിക മേളയ്ക്കു തുടക്കമായി
Thursday, November 27, 2014 1:04 AM IST
കോട്ടയം: തെള്ളകം ചൈതന്യ കാര്‍ഷികമേളയ്ക്കു വര്‍ണാഭമായ തുടക്കം. ചൈതന്യ പാസ്ററല്‍ സെന്ററില്‍ ചലച്ചിത്രതാരം ശ്രീനിവാസന്‍ മേള ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. റബ്കോ ചെയര്‍മാന്‍ വി.എന്‍. വാസവന്‍, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, ബ്ളോക്ക് പ്രസിഡന്റ് റെയ്ച്ചല്‍ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോര്‍ജ്, ആര്‍ടിഒ വി.ജെ. ആന്റണി, ഷീല സ്റീഫന്‍, കെഎസ്എസ്എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജെസി ജോസഫ്, ഫാ. ജിനു കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്നു 11ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍ സെമിനാര്‍ നയിക്കും. തുടര്‍ന്നു സുന്ദരന്‍ താടി മത്സരം ഭാരോദ്വഹനം, കൊയ്ത്ത് പാട്ട്, നെല്ല് കുത്ത് മത്സരങ്ങള്‍. രണ്ടിനു സമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.സി. ജോസഫ്, ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. എന്‍. ജയരാജ് എംഎല്‍എ, എംജി സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ഡോ. ബ്രാന്‍ഡ്സന്‍ കോറി, വി. ജയശ്രീ, ഡോ. സാബു വര്‍ഗീസ്, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത റെജി, ജോസഫ് ചാവറ, പ്രസ് ക്ളബ് സെക്രട്ടറി ഷാലു മാത്യു, ലിന്‍സ് മാത്യു, ലീലാമ്മ തോമസ്, ജെസി മാത്യു, പോലീസ് ചീഫ് എം.പി. ദിനേശ്, ഫാ. ബിബിന്‍ കണ്േടാത്ത് എന്നിവര്‍ പ്രസംഗിക്കും. 5.15നു വാവ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി. കലാസന്ധ്യയുടെ ഉദ്ഘാടനം നടി ചന്ദ്രലേഖ നിര്‍വഹിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.