സെര്‍ജി ആന്റണിക്ക് തെരുവത്ത് രാമന്‍ പുരസ്കാരം
സെര്‍ജി ആന്റണിക്ക് തെരുവത്ത് രാമന്‍  പുരസ്കാരം
Thursday, November 27, 2014 1:12 AM IST
കോഴിക്കോട്: മികച്ച മുഖപ്രസംഗത്തിനുളള കാലിക്കട്ട് പ്രസ് ക്ളബിന്റെ തെരുവത്ത് രാമന്‍ പുരസ്ക്കാരം ദീപിക ദിനപത്രത്തിന്. ദീപികയിലെ ഡെപ്യൂട്ടി എഡിറ്റര്‍ സെര്‍ജി ആന്റണിക്കാണു പുരസ്കാരം. 2013 ഏപ്രില്‍ 22നു ദീപികയിലെഴുതിയ മുഖപ്രസംഗത്തിനാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ രണ്ടാം വാരത്തില്‍ വിതരണം ചെയ്യുമെന്നു പ്രസ്ക്ളബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജനറല്‍ റിപ്പോര്‍ട്ടിംഗിനുളള കെ.സി.മാധവക്കുറുപ്പ് അവാര്‍ഡ് മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുക്കാടിനാണ്. മികച്ച ടെലിവിഷന്‍ ന്യൂസ് സ്റോറിക്കുളള പി. ഉണ്ണിക്കൃഷ്ണന്‍ പുരസ്കാരം ഏഷ്യാനെറ്റ് തിരുവനന്തപുരം സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.വി.പ്രസാദിന് ലഭിച്ചു. കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ സഹകര ണത്തോടെ ന ല്‍കുന്ന മുഷ്താഖ് സ്പോര്‍ട്സ്, ടി.വി. ജേര്‍ണലിസം അവാര്‍ഡുകളില്‍ റിപ്പോര്‍ട്ടിംഗിന് കോഴിക്കോട് മനോരമ ന്യൂസിലെ ടി.കെ. സനീഷും ഫോ ട്ടോഗ്രഫി ക്ക് മലയാളമനോരമ കൊ ച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ജോസ്കുട്ടി പനയ്ക്ക ലും അര്‍ഹരാ യി. എല്ലാ പുര സ്കാരങ്ങ ളും 10,000 രൂപയും പ്രശസ്തിപത്രവുമട ങ്ങി യതാണ.്

മികച്ച മുഖപ്രസംഗത്തിനുള്ള കാലിക്കട്ട് പ്രസ് ക്ളബിന്റെ അവാര്‍ഡ് 2011ലും സെര്‍ജി ആന്റണിക്കു ലഭിച്ചിരുന്നു. മികച്ച മുഖപ്രസംഗത്തിനുള്ള കേരള പ്രസ് അക്കാഡമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്(2013), മികച്ച ധാര്യ റിപ്പോര്‍ട്ടിനുള്ള ബെക്ക അവാര്‍ഡ് (2002) എന്നിവയും ലഭിച്ചിട്ടുണ്ട്.


ദീപിക തൃശൂര്‍, ആലപ്പുഴ, കോട്ടയം ബ്യൂറോകളില്‍ റിപ്പോര്‍ട്ടറും ബ്യൂറോ ചീഫുമായിരുന്നു. ദീപിക ഇന്റര്‍നാഷണല്‍ (ദുബായ്), ബിസിനസ് ദീപിക ഇന്റര്‍നാഷണല്‍, ദീപിക ഇന്റര്‍നെറ്റ് എഡിഷന്‍ എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നീ ചുമതലകളും നിര്‍വഹിച്ചു. ഇപ്പോള്‍ ദീപികയില്‍ ലീഡര്‍ റൈറ്ററാണ്. ആലപ്പുഴ പ്രസ്ക്ളബ് പ്രസിഡന്റ്, കോട്ടയം പ്രസ് ക്ളബ് പ്രസിഡന്റ്, സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി, കേരള പ്രസ് അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1986ല്‍ ബര്‍ലിനില്‍ ലോക മലയാള സമ്മേളനവും 1993ല്‍ ജര്‍മനിയിലെ സ്റുട്ഗാര്‍ട്ടില്‍ നടന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ശതാബ്ദി ആഘോഷവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നയമ്പും നതോന്നതയും, സ്വപ്നം കാണൂ, നിങ്ങള്‍ക്കും നേടാം(വിവര്‍ത്തനം) എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.

വെളിയനാട് നാല്പതാംകളത്തില്‍ പരേതനായ എന്‍.കെ. ആന്റണിയുടെയും മേരി ആന്റണിയുടെയും പുത്രനാണു സെര്‍ജി ആന്റണി. ഭാര്യ മിത്രക്കരി പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.ഡി. ലൂക്കിന്റെ പുത്രി ഡാര്‍ളി (കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് അധ്യാപിക) മക്കള്‍: സുരഭില്‍, സൌരഭ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.