ദീപിക സബ്എഡിറ്ററെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നു
Thursday, November 27, 2014 1:18 AM IST
കോട്ടയം: ദീപിക സബ് എഡിറ്റര്‍ മുട്ടമ്പലം പള്ളിപ്പറമ്പില്‍ സന്ദീപ് സലിമിനെ(32) ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നു പരിശോധനയില്‍ തെളിഞ്ഞു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന നാട്ടകം സ്വദേശി വട്ടപ്പറമ്പില്‍ റോഷനെ (27) ട്രാഫിക് പോലീസ് അറസ്റുചെയ്തു. ചൊവ്വാഴ്ച രാത്രി 11.45നു കെ.കെ റോഡില്‍ കഞ്ഞിക്കുഴി പ്ളാന്റേഷനു സമീപമായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്കു സ്കൂട്ടറില്‍ മടങ്ങിയ സന്ദീപിനെ എതിരേ വന്ന സ്വിഫ്റ്റ് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു സന്ദീപിന്റെ കാലിനു ഒടിവുണ്ട്. ഇടതു തോളിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.