മിനിലോറി പാഞ്ഞുകയറി 12 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരിക്ക്
Thursday, November 27, 2014 1:19 AM IST
കണ്ണൂര്‍: മിനിലോറി നിയന്ത്രണം വിട്ടു കടകളിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 12 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ വളപട്ടണം ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം.

ഇന്റര്‍വെല്‍ സമയത്തു സ്കൂളിനു പുറത്തെ കടകളിലെത്തിയ പ്ളസ്ടു, പത്താംക്ളാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരില്‍നിന്നു വളപട്ടണത്തേക്കു പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടു കടകളിലേക്കു പാഞ്ഞുകയറുകയായിരുന്നു. യൂത്ത്ലീഗ് കുന്നുമ്മല്‍ ശാഖാ ഓഫീസിനും റൂബി ഫാന്‍സി കട, സമീറ സ്റോര്‍ എന്നിവയ്ക്കും ലോറിയിടിച്ചു കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. സമീറ സ്റോറിനു മുന്നിലായിരുന്നു വിദ്യാര്‍ഥികള്‍ നിന്നിരുന്നത്. രണ്ടു കെട്ടിടങ്ങളില്‍ ഇടിച്ചശേഷമാണു വിദ്യാര്‍ഥികള്‍ നിന്നിരുന്ന കടയിലേക്കു ലോറി ഇടിച്ചുകയറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.