വിദ്യാര്‍ഥികള്‍ കൊക്കയില്‍ മരിച്ചനിലയില്‍
വിദ്യാര്‍ഥികള്‍ കൊക്കയില്‍ മരിച്ചനിലയില്‍
Thursday, November 27, 2014 1:22 AM IST
നെടുങ്കണ്ടം: വിദ്യാര്‍ഥികളെ രാമക്കല്‍മേട് ടൂറിസ്റ് കേന്ദ്രത്തിലെ കൊക്കയില്‍ മരിച്ചനിലയില്‍ കണ്െടത്തി. കോമ്പയാര്‍ ആലക്കല്‍ ഡെന്നീസിന്റെ മകള്‍ ഡെല്‍ന(16), കൂട്ടാര്‍ പുളിക്കല്‍ മാത്യുവിന്റെ മകന്‍ കിഷോര്‍ (19) എന്നിവരെയാണ് വ്യൂപോയിന്റിനു മുകളില്‍നിന്നു ചാടി മരിച്ചനിലയില്‍ കണ്െടത്തിയത്. ഡെല്‍ന നെടുങ്കണ്ടം സ്വകാര്യ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയും കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്.

രാമക്കല്ലില്‍നിന്നു ചാടിയതെന്നു കരുതപ്പെടുന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ ആയിരം അടിയോളം താഴ്ചയില്‍ തമിഴ്നാട് വക പുല്‍മേട്ടിലാണു കണ്െടത്തിയത്. ഇരുവരും കൈകള്‍ ഷാള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച നിലയിലായിരുന്നു. ഡെല്‍നയെ കാണാതായതായെന്നു കാണിച്ച് ഇന്നലെ രാവിലെ പിതാവ് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേസമയം ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനുശേഷം കിഷോര്‍ താനും ഡെല്‍നയും മരിക്കാന്‍ പോവുകയാണെന്ന് കാട്ടി സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചിരുന്നു. ഇതോടെ രാവിലെ ബാലന്‍പിള്ള സിറ്റിയിലുള്ള കിഷോറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു പരിശോധന നടത്തുകയും ടൂറിസ്റ് കേന്ദ്രത്തിനു സമീപം ബൈക്ക് കണ്െടത്തുകയും ചെയ്തു. പിന്നീട് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ തെരച്ചിലില്‍ രാമക്കല്ലിന്റെ മുകളില്‍നിന്ന് കിഷോറിന്റെ മൊബൈലും ഒടിച്ച നിലയില്‍ സിംകാര്‍ഡും ഇരുവരുടെയും ചെരിപ്പുകളും കണ്െടത്തി.


പിന്നീട് തമിഴ്നാടിന്റെ സ്ഥലത്ത് ഇറങ്ങി നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടത്. തമിഴ്നാട് പോലീസെത്തി മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടത്തിനായി പാളയത്തേയ്ക്കു കൊണ്ടുപോയി. ബീനയാണ് ഡെല്‍നയുടെ മാതാവ്. ഡിനു ഏകസഹോദരനാണ്. കിഷോറിന്റെ മാതാവ് റെജി. റോഷന്‍ ഏക സഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.