സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കവര്‍ച്ച നടത്തുന്ന മൂവര്‍സംഘം അറസ്റില്‍
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കവര്‍ച്ച നടത്തുന്ന മൂവര്‍സംഘം അറസ്റില്‍
Thursday, November 27, 2014 1:22 AM IST
തൃശൂര്‍: കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി കേസുകളില്‍ പ്രതികളായ അന്തര്‍ സംസ്ഥാന മൂന്നംഗ മോഷണസംഘത്തെ ഷാഡോ പോലീസ് അറസ്റ് ചെയ്തു.

തമിഴ്നാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ ജോണ്‍പീറ്റര്‍ (സത്യകുമാര്‍-28), എറണാകുളം കുന്നത്തുനാട് മരുകന്‍, ആന്റണി എന്നീ പേരുകളില്‍ അറിയപ്പെടുന്ന അനീഷ് (28), പറവൂര്‍ നീണ്ടൂര്‍ കൊണ്േടാളിപറമ്പില്‍ അരുണ്‍കുമാര്‍ (31) എന്നിവരാണു പിടിയിലായത്. രാത്രി പൂട്ടിക്കിടക്കുന്ന സ്കൂളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വീടുകളും കുത്തിത്തുറന്നു കവര്‍ച്ചചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് അന്വേഷണത്തിനു നേതൃത്വം നല്കിയ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് അറിയിച്ചു.പ്രതി അരുണിന്റെ പേരില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലും തമിഴ്നാട്ടിലുമായി നിരവധി കഞ്ചാവ്, കവര്‍ച്ചാ, പിടിച്ചുപറി കേസുകളും ബൈക്കു മോഷണക്കേസുകളും നിലവിലുണ്ട്. സത്യകുമാറിന്റെ പേരില്‍ എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും നിരവധി കവര്‍ച്ചാ, ഭവനഭേദന കേസുകളുണ്ട്. അനീഷിന്റെ പേരില്‍ കേരളത്തിലെ പല ജില്ലകളിലും പോക്കറ്റടി, കവര്‍ച്ചാ, പിടിച്ചുപറി കേസുകളുണ്ട്. വിവിധ കോടതികളും പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളഇല്‍ മാറി മാറി താമസിച്ചു കാമുകിമാരൊത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.