റബര്‍ വിലയിടിവ്: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം
Thursday, November 27, 2014 1:26 AM IST
കൊച്ചി: റബര്‍ വിലയിടിവ് മൂലം കര്‍ഷകരും വ്യാപാരികളും ഈ മേഖലയിലെ തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഉത്പാദന സീസണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ടാപ്പിംഗ് പുനരാരംഭിച്ചില്ലെങ്കില്‍ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.


നിലവിലുളള വിദേശവിലയില്‍നിന്ന് ഇറക്കുമതി ഡ്യൂട്ടിയും മറ്റു ചെലവുകളും ഉള്‍പ്പെടെ നല്‍കി വ്യവസായികള്‍ കൊണ്ടുവരുന്ന റബറിനു വില കണ്െടത്താന്‍ സര്‍ക്കാര്‍ നടപടി എടുക്കണം -ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.