നഷ്ടപരിഹാരം അപര്യാപ്തം: പൌള്‍ട്രി ഫാര്‍മേഴ്സ് അസോ.
Thursday, November 27, 2014 1:27 AM IST
കൊച്ചി: പക്ഷിപ്പനിയെത്തുടര്‍ന്നു താറാവുകളും കോഴികളും നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നു കേരള പൌള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍. വലിയ കോഴിക്കും താറാവിനും 400 രൂപയും കുഞ്ഞിന് 200 രൂപയും നല്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബൈജു കടവന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.കെ. രമണന്‍, ഖാദര്‍ അലി, ട്രഷറല്‍ സെയ്തു മണലായ എന്നിവര്‍ മുഖ്യമന്ത്രിക്ക് അയച്ച ഫാക്സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.