മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: കെസിവൈഎം
Thursday, November 27, 2014 1:27 AM IST
കൊച്ചി: ഇന്ത്യയുടെ മത്സ്യസമ്പത്ത് വിദേശ കുത്തകകള്‍ക്കു ചൂഷണം ചെയ്യാന്‍ തീറെഴുതിക്കൊടുക്കുന്ന ഡോ.മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നു കെസിവൈഎം ലാറ്റിന്‍ യൂത്ത് വിംഗ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാജ്യസ്നേഹവും പരിസ്ഥിതി സ്നേഹവും തൊഴിലാളിസ്നേഹവും ആവോളം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും നിയമങ്ങളുണ്ടാക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു വേണ്ടിയല്ല, കുത്തകകള്‍ക്കു വേണ്ടിയാണ് എന്നതിന് ഉത്തമ ഉദാഹരണമാണു ഡോ.മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടെന്നു യോഗം കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ദ്രോഹകരമാണ്. അതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കെസിവൈഎം ലാറ്റിന്‍ യൂത്ത് വിംഗ് സംസ്ഥാന കണ്‍വീനര്‍ സോണി പവേലില്‍ അറിയിച്ചു. യോഗത്തില്‍ കെആര്‍എല്‍സിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.പോള്‍ സണ്ണി, ജോയിന്റ് കണ്‍വീനര്‍മാരായ ഷൈന്‍ ആന്റണി, ജി.എസ്.സംഗീത, സംസ്ഥാന നേതാക്കളായ ഇമ്മാനുവല്‍ മൈക്കിള്‍, റനീഷ് ആന്റണി, വി.സി.സ്റ്റെഫിന്‍, ബാബു കാഞ്ഞങ്ങാട്, എബിന്‍ ബര്‍ണാഡ്, ഷിബു നെയ്യാറ്റിന്‍കര, ബിജു രാജ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.