ശാസ്ത്ര പ്രതിഭകളെ കണ്െടത്താന്‍ എസിഇ മത്സരം കുസാറ്റില്‍
Thursday, November 27, 2014 1:29 AM IST
കൊച്ചി: എണ്ണ, വാതക വിപണിയുടെ സുസ്ഥിരവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്കുതകുന്ന ശാസ്ത്രീയ സമീപനങ്ങള്‍ കണ്െടത്തുന്നതിനു യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അമേസിംഗ് ചാമ്പ്യന്‍സ് ഓഫ് എനര്‍ജി (എസിഇ) മത്സരത്തിനു കുസാറ്റ് വേദിയായി.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ഉത്പാദകരായ കെയിന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തിലാണു മത്സരം. രാജ്യത്തെ നാലു മേഖലകളില്‍നിന്നായി 17 പ്രമുഖ സ്ഥാപനങ്ങളിലെ 10,000 യുവപ്രതിഭകളാണ് എസിഇ-3 മത്സരത്തിലെ പ്രാഥമിക റൌണ്ടില്‍ പങ്കെടുത്തത്. ഇന്ത്യയിലെ വാതക നയരൂപീകരണത്തെപ്പറ്റിയുള്ള കേസ് സ്റഡി മത്സരമായിരുന്നു ഈ റൌണ്ടില്‍.


ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ലോകത്ത് ഏറ്റവുമധികം അസംസ്കൃത എണ്ണ കൈകാര്യം ചെയ്യുന്ന രാജ്യമായി 2035ല്‍ ഇന്ത്യ മാറുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കുള്ള പ്രസക്തി ഏറുന്നതായി എസിഇ സംഘാടകര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.