വൈഎംസിഎ സംസ്ഥാന വജ്രജൂബിലി ഫെസ്റ് 30ന്
Thursday, November 27, 2014 1:29 AM IST
കൊച്ചി: വൈഎംസിഎ വജ്രജൂബിലി ഫെസ്റ് 30ന് ആലുവയില്‍ നടക്കും. വൈഎംസിഎ ക്യാമ്പ് സെന്ററില്‍ 30ന് ഉച്ചയ്ക്കു രണ്ടിന് പതാക ഉയര്‍ത്തും. മൂന്നിന് വൈഎംസിഎ ലോക കൌണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ദേശീയ പ്രസിഡന്റുമായ ഡോ.റോളണ്ട് വില്യംസ് ഫെസ്റ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ചെയര്‍മാന്‍ ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിക്കും. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഇന്നസെന്റ് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, വൈഎംസിഎ ദേശീയ ജനറല്‍ സെക്രട്ടറി സി.എച്ച്.ആര്‍.പി. മണികുമാര്‍ എന്നിവര്‍ സന്ദേശം നല്‍കും.


സ്തോത്ര ശുശ്രൂഷയ്ക്ക് സബ് റീജണല്‍ ചെയര്‍മാന്‍ ഡോ.പി.ഒ. ഏബ്രഹാം, അഡ്വ.എ.സി. ചാക്കോ, എം.ജെ. മാര്‍ക്കോസ്, കുര്യന്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പട്ടണ വൈഎംസിഎകളായ കോലഞ്ചേരി, ആലുവ, കോതമംഗലം, പിറവം, തൊടുപുഴ, ഗ്രാമീണ വൈഎംസിഎകളായ ഉദയംപേരൂര്‍, മണീട്, തിരുവാണിയൂര്‍, ഒക്കല്‍ എന്നിവയ്ക്കു പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിക്കും. 1,000 പ്രതിനിധികള്‍ പങ്കെടുക്കും. പ്രഫ.ജോയ് സി. ജോര്‍ജ്, സൈജു വര്‍ഗീസ്, കുര്യന്‍ പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.