സ്വയംവിമര്‍ശനം കൂടിവേണമെന്നു കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്: ബേബി
സ്വയംവിമര്‍ശനം കൂടിവേണമെന്നു കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്: ബേബി
Thursday, November 27, 2014 12:55 AM IST
തൃശൂര്‍: വിമര്‍ശനപരമായ പദപ്രയോഗങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍, വിമര്‍ശിക്കുമ്പോള്‍ സ്വയം വിമര്‍ശനം കൂടി വേണമെന്നു പി. കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്െടന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എംഎല്‍എ. തൃശൂര്‍ പ്രസ്ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ വിവാദമായ പദപ്രയോഗങ്ങള്‍ പാര്‍ട്ടിക്കു ദോഷമുണ്ടാക്കിയിട്ടുണ്േടായെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബേബി. പിണറായി സെക്രട്ടറിയായതിനു ശേഷമാണു കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിക്കാത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പും വിജയത്തോടടുത്ത പരാജയം സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലവുമുണ്ടായതെന്നു ബേബി പറഞ്ഞു. എന്നാല്‍, ഇതൊന്നും പാര്‍ട്ടി സെക്രട്ടറിയുടെയും ഇടതുമുന്നണി കണ്‍വീനറുടെയും ഒറ്റയ്ക്കുള്ള നേട്ടമല്ല. സെക്രട്ടറിയായ പിണറായിയും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ വി.എസും ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നുണ്ടായതാണെന്നും ബേബി പറഞ്ഞു

പാര്‍ട്ടിയിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കാത്തതിനു പിന്നിലെ പോരായ്മകളും ജനങ്ങള്‍ക്കു സിപിഎമ്മിനോടുള്ള അകല്‍ച്ചയുമെല്ലാം പലവട്ടം ചര്‍ച്ചചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും. കേരളത്തില്‍ മാത്രമല്ല, പശ്ചിമബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയും പിന്തുണ കുറയുന്നതും നേരത്തെതന്നെ ചര്‍ച്ചചെയ്തിട്ടുള്ളതാണ്. ജനങ്ങളുടെ നിലപാടും ചിന്തയും എന്താണെന്നു ബോധ്യപ്പെടണം. പ്ളീനം കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാനായിട്ടില്ലെന്നു ബേബി മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.


കേരളത്തിലെ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ നടത്തുന്നതു പരസ്പര സൌഹാര്‍ദ പരാമര്‍ശങ്ങളും സംവാദങ്ങളുമാണ്. അതില്‍നിന്ന് ഏതാനും വാക്കുകള്‍ അടര്‍ത്തിയെടുത്തു വിവാദമാക്കുന്നതു ചാനലുകളുടെ വൈകുന്നേര ചര്‍ച്ചകള്‍ കൊഴുപ്പിക്കാനാണ്. സ്കൂള്‍ യുവജനോത്സവത്തിലെ ഫേന്‍സിഡ്രസ് മത്സരമാണു മദ്യവിഷയത്തില്‍ ആദര്‍ശ നേതാക്കള്‍ നടത്തുന്നതെന്നു സുധീരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പേരെടുത്തു പറയാതെ ബേബി പറഞ്ഞു.

സീതാറാം യെച്ചൂരിയുടെ മാത്രമല്ല, സിപിഎമ്മില്‍ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി പതിനായിരക്കണക്കിനു ബദല്‍ രേഖകള്‍ ചര്‍ച്ചയ്ക്കു വന്നെന്നു വേണമെങ്കില്‍ എഴുതാം. ഓരോ ഘടകങ്ങള്‍ക്കും ഓരോ അംഗങ്ങള്‍ക്കും കരട് രേഖയില്‍ അഭിപ്രായം പറയാം. അധിക അഭിപ്രായമുണ്െടങ്കില്‍ രേഖയാക്കി അയയ്ക്കാമെന്നതാണു പാര്‍ട്ടിയുടെ നടപടികളെന്നും ബേബി പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.സി. അനില്‍കുമാര്‍ സ്വാഗതവും കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.