ബാര്‍ കോഴ: മാണിക്കെതിരായ ഹര്‍ജി തള്ളി
ബാര്‍ കോഴ:  മാണിക്കെതിരായ  ഹര്‍ജി തള്ളി
Thursday, November 27, 2014 12:55 AM IST
തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ടു ധനമന്ത്രി കെ.എം.മാണിക്കെതിരേ നല്‍കിയിരുന്ന ഹര്‍ജി കോടതി തള്ളി. ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണു ഹര്‍ജി പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു കണ്ടു തള്ളിയത്.

വിഴിഞ്ഞം സ്വദേശി ഇസഹാക്ക് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങളെല്ലാം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതുകൊണ്ടു തന്നെ ഹര്‍ജി നിലനില്‍ക്കില്ലെന്നും മജിസ്ട്രേറ്റ് കെ.വിഷ്ണു നിരീക്ഷിച്ചു.

കോടതിയുടെ വിലയേറിയ സമയം ഇത്തരത്തിലുള്ള ഹര്‍ജികള്‍ക്കായി പാഴാക്കാനാകില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.