ദേശീയ ഗെയിംസില്‍ സമ്മാനമായി കരകൌശല വസ്തുക്കള്‍
ദേശീയ ഗെയിംസില്‍ സമ്മാനമായി കരകൌശല വസ്തുക്കള്‍
Thursday, November 27, 2014 1:03 AM IST
സ്വന്തം ലേഖകന്‍

കാഞ്ഞങ്ങാട്: കരകൌശല വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ദേശീയ ഗെയിംസ് ജേതാക്കള്‍ക്കു സമ്മാനമായി നല്‍കും. ആന, നെട്ടൂര്‍ ബോക്സ്(ആഭരണപ്പെട്ടി), തുഴയുന്ന വള്ളം എന്നിവയാണു കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള സമ്മാനങ്ങളുടെ പട്ടികയില്‍ ഇടംനേടിയത്.

ഇതുവരെ 76 ലക്ഷംരൂപയുടെ ഉത്പന്നങ്ങള്‍ അധികൃതര്‍ക്കു കൈമാറിയതായി കരകൌശല വികസന കോര്‍പറേഷന്‍ എംഡി കരിമ്പുഴ രാമന്‍ പറഞ്ഞു. രണ്ടു തവണകളായിട്ടാകും സമ്മാനങ്ങള്‍ കൈമാറുന്നത്. രണ്ടു കോടി രൂപയുടെ മറ്റൊരു ഇടപാടു സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. കരകൌശല വസ്തുക്കള്‍ ഇനി ഓണ്‍ലൈനിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ ഉടന്‍ കരകൌശല ഷോറൂമുകള്‍ തുടങ്ങും. കൈരളിയുടെ ഉത്പന്നങ്ങള്‍ ആഗോള ബ്രാന്‍ഡാക്കാന്‍ ശ്രമം നടത്തിവരുന്നു. ആഴ്ചയിലൊരിക്കല്‍ നിര്‍മാതാക്കളില്‍നിന്നു കരകൌശല വസ്തുക്കള്‍ വാങ്ങുന്നതിനു തിരുവനന്തപുരത്തു കോര്‍പറേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇതു വന്‍ വിജയമാണെന്നും എംഡി പറഞ്ഞു.


ഇതിനായി കൂടുതല്‍ സര്‍ക്കാര്‍ സഹായം ചോദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ നാലു സ്കൂളുകളില്‍ ആഴ്ചയില്‍ മൂന്നു ദിവസം കുട്ടികള്‍ക്കു കരകൌശല പരിശീലനം നല്‍കുന്നതിനു പദ്ധതികള്‍ ആവിഷ്കരിച്ചു. കരകൌശല വസ്തുക്കളുടെ നിര്‍മാണത്തില്‍ കുട്ടികള്‍ക്കു പ്രാമുഖ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്. കരകൌശല വിസകന കോര്‍പറേഷന്റെ ലാഭം ഗണ്യമായി വര്‍ധിച്ചതായും വിദേശരാജ്യങ്ങളിലേക്കുള്‍പ്പെടെ വസ്തുക്കള്‍ ഉടന്‍ കയറ്റിയയയ്ക്കുമെന്നും ചെയര്‍മാന്‍ എം.സി.ഖമറുദീന്‍ പറഞ്ഞു. പ്രവൃത്തിപരിചയമേളയില്‍ കുട്ടികള്‍ നിര്‍മിച്ച കരകൌശല വസ്തുക്കള്‍ കോര്‍പറേഷന്റെ മേളകളില്‍ പ്രത്യേക കൌണ്ടറുകളിലൂടെ വിറ്റഴിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഇതു വിദ്യാര്‍ഥികള്‍ക്കു വിപണി കണ്െടത്താന്‍ കൂടുതല്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.