ലോഗോസ് ക്വിസ് സംസ്ഥാനതല മത്സരത്തിനു നാളെ തുടക്കം
Friday, November 28, 2014 1:20 AM IST
കൊച്ചി: ലോഗോസ് ബൈബിള്‍ ക്വിസ് സംസ്ഥാനതല മത്സരങ്ങള്‍ നാളെയും മറ്റന്നാളുമായി എറണാകുളം പിഒസിയില്‍ നടക്കും. 34 രൂപതകളിലെ 5,000 പരീക്ഷാ സെന്ററുകളില്‍നിന്നു വയസടിസ്ഥാനത്തില്‍ ആറു വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 600 പേരാണ് സംസ്ഥാനതല ക്വിസില്‍ മത്സരിക്കുന്നത്.

എഴുത്തു പരീക്ഷയിലൂടെ യോഗ്യത നേടുന്ന 60 പേര്‍ ഫൈനല്‍ റൌണ്ടിലേക്കു പ്രവേശനം നേടും. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെ മുപ്പതിനു രാവിലെ പത്തിനു നടക്കും.

ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ജൂബിലിവര്‍ഷ ഉദ്ഘാടന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യും. കാഷ് അവാര്‍ഡും സൌജന്യ വിശുദ്ധനാട് തീര്‍ഥാടനവും മറ്റു സമ്മാനങ്ങളുമാണു ലോഗോസ് പ്രതിഭയ്ക്കു നല്‍കുന്നത്. ഓരോ വിഭാഗത്തിലുമുള്ള വിജയികള്‍ക്കു സ്വര്‍ണമെഡലുകളും കാഷ് അവാര്‍ഡുകളും സമ്മാനിക്കും. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍, ട്രഷറര്‍ സിസ്റര്‍ നിമ, ജോയിന്റ് സെക്രട്ടറി ജിസ്മോന്‍ തുടിയന്‍പ്ളാക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.