മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍: അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം
Friday, November 28, 2014 1:22 AM IST
തിരുവനന്തപുരം: വിദേശത്തു മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് അപേക്ഷ നല്‍കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിവരങ്ങള്‍ അറിയുന്നതിനും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

എമിഗ്രേഷന്‍ ചെക്കിംഗ് ആവശ്യമുള്ള മലേഷ്യ, ജോര്‍ദാന്‍, യുഎഇ, യമന്‍, ലെബനോന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ഇറാക്ക്, ബഹ്റിന്‍, സൌദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ലിബിയ, സുഡാന്‍, തായ്ലന്‍ഡ്, സിറിയ എന്നീ രാജ്യങ്ങളില്‍ മരണമടയുന്നവരുടെ ബന്ധുക്കള്‍ക്ക് ഈ സംവിധാനംവഴി നേരിട്ട് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.


അപേക്ഷകരെ ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി വിവരങ്ങള്‍ അറിയിക്കും. മൃതദേഹം നാട്ടില്‍ എത്തിയതിനുശേഷമോ നാട്ടിലെത്തിക്കുവാന്‍ കഴിയാത്തതിന്റെ കാരണം ബന്ധുക്കള്‍ക്ക് ലഭ്യമായതിനു ശേഷമോ മാത്രമേ അപേക്ഷാ നടപടി അവസാനിക്കുകയുള്ളൂ. വെബ്സൈറ്റ്: ംംം.ാീശമ.ഴ്ീ.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.