ബസ് യാത്രയ്ക്കിടെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍: നടപടിയെടുക്കാന്‍ നിര്‍ദേശം
Friday, November 28, 2014 1:24 AM IST
മലപ്പുറം: സംസ്ഥാനത്തു സ്വകാര്യ ബസിലെ യാത്രയ്ക്കിടയില്‍ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ്് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കൈക്കൊള്ളേണ്ട നിയമനടപടികള്‍ സംബന്ധിച്ച് എല്ലാ ആര്‍ടിഒമാര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി.

വയനാട് ജില്ലയിലെ പിണങ്ങോട് ഗവണ്‍മെന്റ് യുപി സ്കൂളിലെ ഒരു വിദ്യാര്‍ഥിനിക്കു സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധ മൂലം പരിക്കേറ്റെന്ന പരാതി തീര്‍പ്പാക്കിക്കൊണ്ടാണു കമ്മീഷന്‍ അംഗം ഗ്ളോറി ജോര്‍ജിന്റെ ഉത്തരവ്. സ്കൂള്‍ സമയങ്ങളില്‍ ബസ് സ്റാന്‍ഡിലും പരിസരങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.