ഗ്രീന്‍ റിബണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Friday, November 28, 2014 1:25 AM IST
കോട്ടയം: ഓര്‍ഗന്‍ ഡോണേഴ്സ് അസോസിയേഷന്റെ ഗ്രീന്‍ റിബണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോണ്‍ തൂവല്‍ (മലയാള മനോരമ), റെജി ആര്‍. നായര്‍ (മാതൃഭൂമി കോഴിക്കോട്), ആര്‍ദ്ര ചാരിറ്റബിള്‍ ട്രസ്റ്(ദേവലോകം), തെരുവോരം മുരുകന്‍ (കൊച്ചി) എന്നിവര്‍ക്കാണു അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ അവയവദാനം നടത്തിയവരുടെ സംഗമം 30നു നടക്കും.

കോട്ടയം വൈഎംസിഎ ഹാളില്‍ രാവിലെ 11നു നടക്കുന്ന സമ്മേളനത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാന സമ്മേളനം ഡിസംബര്‍ 21നു കോട്ടയത്തു നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡിസംബര്‍ ഏഴിനു കൊച്ചിയില്‍ നടത്തുന്ന മാരത്തണില്‍ 50 അവയവദാതാക്കള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ബെന്നി കുന്നേല്‍, അജിത് കുമാര്‍ നാരങ്ങളില്‍, എസ്.കെ. അജീഷ് മോള്‍, ജോസ് എഡിസണ്‍, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.