ഉന്നത വിദ്യാഭ്യാസ സമ്മേളനം കാക്കനാട്ട്
Friday, November 28, 2014 1:25 AM IST
കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ അധ്യാപകരുടെ സമ്മേളനം ഡിസംബര്‍ രണ്ടിന് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. ഉന്നത വിദ്യാഭ്യാസവും മൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം രാവിലെ 10നു തൃശൂര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രഫ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, ഡോ. ബീന മനോജ്, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.