എടിഎം കവര്‍ച്ചാശ്രമം പത്രം കൊണ്ടുപോകുന്ന ഓട്ടോഡ്രൈവര്‍ തടഞ്ഞു
എടിഎം കവര്‍ച്ചാശ്രമം പത്രം കൊണ്ടുപോകുന്ന ഓട്ടോഡ്രൈവര്‍ തടഞ്ഞു
Friday, November 28, 2014 12:57 AM IST
എടത്വ: പുലര്‍ച്ചെ ഏജന്റുമാര്‍ക്കുള്ള ദീപിക ദിനപത്രം എടുക്കാനായി പോയ ഓട്ടോഡ്രൈവര്‍ എടിഎം കവര്‍ച്ചാശ്രമം പരാജയപ്പെടുത്തി.

നീരേറ്റുപുറം പാപ്പനവേലില്‍ രാധാകൃഷ്ണനാണു നീരേറ്റുപുറം അര്‍ത്തിശേരി എസ്ബിടിയുടെ എറ്റിഎം കുത്തിത്തുറന്നു കവര്‍ച്ച നടത്താനുള്ള മോഷ്ടാവിന്റെ ശ്രമം സമയോചിത ഇടപെടലിലൂടെ പരാജയപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ കോട്ടയത്തുനിന്നു ചങ്ങനാശേരിയിലെത്തുന്ന ദീപിക ദിനപത്രത്തിന്റെ പത്രകെട്ട് എടുക്കാനായി ഓട്ടോയില്‍ പോവുന്ന വേളയിലാണ് എടിഎമ്മിനുള്ളില്‍നിന്ന് ഒരാള്‍ മെഷിന്‍ കുത്തി തുറക്കുന്നതു രാധാകൃഷ്ണന്‍ കാണുന്നത്. പെട്ടെന്ന് ഓട്ടോയില്‍നിന്നു ചാടി ഇറങ്ങിയ രാധാകൃഷ്ണനെ കണ്ടു മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു സമീപത്തുള്ള മതില്‍ ചാടി കടന്നു രക്ഷപ്പുെ. ഉടനെ എടത്വ പോലീസ് സ്റേഷനില്‍ അറിയിച്ചു. ഉടനെത്തിയ പോലീസുമായി ചക്കുളത്തുകാവില്‍ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ ആയില്ല. നേരത്തേയും പലതവണ ഈ എടിഎമ്മില്‍ കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. എടത്വ പോലീസ് അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.