മാണിക്കെതിരായ ഹര്‍ജി വിജിലന്‍സ് തള്ളി
മാണിക്കെതിരായ ഹര്‍ജി വിജിലന്‍സ് തള്ളി
Saturday, November 29, 2014 12:15 AM IST
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരേ കേസെടുക്കണമെന്ന ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തള്ളി. ആരോപണം തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് എസ്. സോമന്‍ ഹര്‍ജി തള്ളിയത്.

മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തു കെ.എം. മാണി കോടികള്‍ സമ്പാദിച്ചുവെന്നും ഇതുസംബന്ധിച്ചു വിശദമായി അന്വേഷണത്തിനായി കേസെടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. കേരള കോണ്‍ഗ്രസ് നാഷ്ണലിസ്റ് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യുവാണു കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.