വാഹനാപകടത്തില്‍ സാജന്‍ തൊടുകയ്ക്കു ഗുരുതര പരിക്ക്
Saturday, November 29, 2014 12:17 AM IST
പൊന്‍കുന്നം: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും എലിക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന സാജന്‍ തൊടുക ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതര പരിക്ക്. പൈക നെല്ലിക്കുന്നേല്‍ ജേക്കബ് (65), ആക്കക്കുന്നേല്‍ ആന്‍ഡ്രൂസ് എന്നിവരാണു പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ പാലാ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ പാലാ- പൊന്‍കുന്നം റോഡില്‍ കുരുവിക്കൂടിനു സമീപമായിരുന്നു അപകടം.


കാര്‍ വെട്ടിപ്പൊളിച്ചാണു പരിക്കേറ്റവരെ നാട്ടുകാര്‍ പുറത്തെടുത്തത്. മന്ത്രി കെ.എം. മാണിയും ജോസ് കെ. മാണി എംപിയും ആശുപത്രികളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.