കാത്തലിക് ബൈബിള്‍ സൊസൈറ്റി രജതജൂബിലി
Saturday, November 29, 2014 12:22 AM IST
കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ (കെസിബിഎസ്) രജതജൂബിലി ആഘോഷങ്ങള്‍ നാളെ രണ്ടിനു പാലാരിവട്ടം പിഒസിയില്‍ സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനംചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യപ്രഭാഷണം നടത്തും. കെസിബിഎസ് ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം അധ്യക്ഷത വഹിക്കും. ജൂബിലി ബൈബിള്‍ മിഷന്‍ പ്രോജക്ടിന്റെ ഉദ്ഘാടനവും അംബാസഡര്‍ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിക്കും. മുന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഓഡിയോ ബൈബിള്‍ പ്രകാശനവും അനുഗ്രഹപ്രഭാഷണവും നടത്തും. ജൂബിലി വര്‍ഷ ബൈബിള്‍ കലണ്ടര്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് എംഡി വി.ജി. മാത്യു പ്രകാശനം ചെയ്യും.


കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, സെക്രട്ടറി റവ.ഡോ. ജോഷി മയ്യാറ്റില്‍, മുന്‍ സെക്രട്ടറി റവ.ഡോ. സൈറസ് വേലംപറമ്പില്‍, പാലയ്ക്കല്‍ കുടുംബയോഗം പ്രസിഡന്റ് ജോയ് പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.