കള്ളുഷാപ്പുകളില്‍ പരിശോധന തുടരും: എക്സൈസ് വകുപ്പ്
Saturday, November 29, 2014 12:25 AM IST
കൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ നിലവാര പരിശോധന തുടരുകയാണെന്ന് എക്സൈസ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. വൃത്തിഹീനമായ ഷാപ്പുകള്‍ക്കെതിരേ നടപടി ആരംഭിച്ചു. ലൈസന്‍സ് നിഷേധിക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് ഉത്തരവു നല്‍കിയിട്ടുണ്െടന്നും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. മനോഹരന്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. ഷാപ്പുകളില്‍ ശുചിത്വം പാലിക്കണമെന്നു നിര്‍ദേശിച്ചു നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ശുദ്ധമായ കള്ളാണു വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി തുടങ്ങി. ചേര്‍ത്തല, മുട്ടം, വെളിയന്നൂര്‍, ഉഴവൂര്‍, നടുവട്ടം, കുഴല്‍മന്ദം എന്നിവിടങ്ങളില്‍ വൃത്തിഹീനമായി കണ്െടത്തിയ ഷാപ്പുകള്‍ക്കെതിരേ നടപടി എടുത്തു. തൃപ്പൂണിത്തുറ, അച്ചന്‍കവല, തമ്മനം, കുന്നുകര, കുറ്റിച്ചിറ പാലം, ആപ്പുഴ ഷാപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി ക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.