കെ.എം. മാണി മാറിനിന്നില്ലെങ്കില്‍ നിയമസഭാ നടത്തിപ്പ് പ്രയാസമാകും: സി. ദിവാകരന്‍
കെ.എം. മാണി മാറിനിന്നില്ലെങ്കില്‍ നിയമസഭാ നടത്തിപ്പ് പ്രയാസമാകും: സി. ദിവാകരന്‍
Saturday, November 29, 2014 11:54 PM IST
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണി നിയമസഭാ സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നില്ലെങ്കില്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമായി വരുമെന്നു സിപിഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ധനമന്ത്രി കെ.എം. മാണിക്കെതിരേ കേസ് രജിസ്റര്‍ ചെയ്യണമെന്നും നിയമസഭാ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയോടാവശ്യപ്പെടും. സഭയ്ക്കുള്ളില്‍ നടത്തേണ്ട പ്രതിഷേധം സംബന്ധിച്ച് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കും.

സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണമാണ് നടക്കുന്നത്. 19 ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. 14 ദിവസത്തെ സമ്മേളനത്തിനിടയില്‍ ഇതത്രയും നിയമമാക്കാനാണു നീക്കം. നിയമസഭയെ നോക്കുകുത്തിയാക്കിക്കൊണ്ടാണു കുടിവെള്ളം, ഭൂമി രജിസ്ട്രേഷന്‍, ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ നികുതി വര്‍ധിപ്പിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയത്. നികുതി നിര്‍ദേശമടങ്ങുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കും.


ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സംസ്ഥാനം നികുതി പിരിക്കുന്നതില്‍ കടുത്ത അനാസ്ഥയാണു കാണിക്കുന്നത്. ധനമന്ത്രി സ്റേ ഉത്തരവുകള്‍ നേരിട്ടു നല്‍കുന്നു. വാളയാര്‍, അമരവിള ചെക്ക് പോസ്റുകള്‍ വഴി നികുതി വെട്ടിച്ച് കള്ളക്കടത്ത് നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്തതില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുണ്െടന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ല, വ്യക്തിപരമാണ്. അഡ്ജസ്റ്മെന്റ് സമരം എന്നതിന്റെ അര്‍ഥം തനിക്കിതുവരെ മനസിലായിട്ടില്ല. സിപിഐ ഇതുവരെ അഡ്ജസ്റ്മെന്റ് നടത്തിയിട്ടില്ല. സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പഴങ്കഥയാണ്. രണ്ടും രണ്ടു പാര്‍ട്ടികളായതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇനിയും ഉണ്ടാകുകയും വീണ്ടും യോജിച്ചുവരികയും ചെയ്യും. പാര്‍ട്ടി ക്ളാസ് കൂടുതല്‍ നല്‍കുന്നതിനാല്‍ സിപിഐയില്‍ പലരും താത്ത്വികാചാര്യന്മാരായി മാറുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.