റബര്‍ വിലയിടിവ്: ടയര്‍ കമ്പനി മേധാവികളുമായി ഇന്നു ചര്‍ച്ച
Thursday, December 18, 2014 12:17 AM IST
തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഇന്നു ടയര്‍ കമ്പനി മേധാവികളുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു യോഗം ചേരും. 12 ടയര്‍ കമ്പനികളുടെ മേധാവികള്‍ പങ്കെടുക്കും.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജയതിലക് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. റബര്‍ വിലയിടിവുമൂലം കര്‍ഷകരും തൊഴിലാളികളും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചയില്‍ വിഷയമാക്കും. നിലവിലുള്ള റബര്‍ വില മെച്ചപ്പെടുത്താനുള്ള വിവിധ പോംവഴികള്‍ ചര്‍ച്ചയില്‍ ഉണ്ടാകും. ആഭ്യന്തര വിപണിയില്‍നിന്നുള്ള റബര്‍ വ്യവസായികള്‍ വാങ്ങുന്നതിനുള്ള നിലപാട് ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യും. അതിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ നപടികള്‍ വേണമെന്ന ചര്‍ച്ചയുമുണ്ടാകും. 2020ല്‍ രാജ്യത്തെ റബര്‍ ഉപയോഗം 15 ലക്ഷത്തിനു മുകളില്‍ വരുമെന്നാണു കണക്ക്. കര്‍ഷകര്‍ ഇപ്പോള്‍ റബര്‍ കൃഷി ഉപേക്ഷിച്ചാല്‍ ഈ ലക്ഷ്യം കൈവരിക്കാനാവില്ല. ഈ സാഹചര്യത്തിലാണു കര്‍ഷകര്‍ക്ക് ആദായ വില ലഭ്യമാക്കേണ്ട അവസ്ഥയെന്നുമാണു സര്‍ക്കാരിന്റെ നിലപാട്


രാജ്യത്തെ പ്രധാന ടയര്‍ കമ്പനികളായ അപ്പോളോ, ബിര്‍ള, സിയറ്റ്, എംആര്‍എഫ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.