നെറ്റ്ബാങ്കിംഗ് തട്ടിപ്പ്: പ്രതിക്കു രണ്ടര വര്‍ഷം തടവും പിഴയും
Thursday, December 18, 2014 12:20 AM IST
കൊച്ചി: ഇന്റര്‍നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ ഡോക്ടറുടെ 12 ലക്ഷം രൂപ അപഹരിച്ച കേസിലെ മുഖ്യപ്രതിയായ നൈജീരിയക്കാരന്‍ ഫെലിക്സ് ഇവ്ദു ബ്യൂയിസി എഗിദിഗേവിന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കെ.എസ്. അംബിക രണ്ടര വര്‍ഷം തടവും 60,000 രൂപ പിഴയും വിധിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു ശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു. രണ്ടര വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഫെലിക്സിനു പിഴ അടച്ചാല്‍ ജയില്‍ മോചിതനാവാന്‍ കഴിയും. 2012ലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഷബീര്‍ ഖാന്റെ അക്കൌണ്ടില്‍നിന്ന് 11,14,500 രൂപ പ്രതികള്‍ തട്ടിയെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.