സി.വി. ശ്രീരാമന്‍ കഥാപുരസ്കാരം പി.കെ. പാറക്കടവിന്
സി.വി. ശ്രീരാമന്‍ കഥാപുരസ്കാരം  പി.കെ. പാറക്കടവിന്
Thursday, December 18, 2014 12:25 AM IST
തൃശൂര്‍: സി.വി.ശ്രീരാമന്റെ ഓര്‍മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ ഏഴാമത് അയനം- സി.വി. ശ്രീരാമന്‍ കഥാപരുസ്കാരം പി.കെ. പാറക്കടവിനു നല്‍കും. പാറക്കടവിന്റെ 'തെരഞ്ഞെടുത്ത കഥകള്‍' എന്ന പുസ്തകമാണു പുരസ്കാരത്തിന് അര്‍ഹമായതെന്നു ജൂറി ചെയര്‍മാനായിരുന്ന വൈശാഖന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.

ജനുവരി 21നു സാഹിത്യ അക്കാഡമിയില്‍ നടക്കുന്ന ചടങ്ങില്‍ എം.മുകുന്ദന്‍ പുരസ്കാരം സമ്മാനിക്കും. കഥാകൃത്ത് വൈശാഖന്‍ ചെയര്‍മാനും എം.എന്‍.വിനയകുമാര്‍, പ്രഫ.ടി.ആര്‍.ഹാരി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണു പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.