കേരള അതിര്‍ത്തിയിലെ തമിഴ്നാട് വനത്തില്‍ അജ്ഞാത സംഘം
Thursday, December 18, 2014 12:27 AM IST
കട്ടപ്പന: കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ്നാട് വനമേഖലയില്‍ അജ്ഞാതസംഘം. കറുത്ത വസ്ത്രധാരികളായ പതിനെട്ടോളം പേരെയാണു സംശയാസ്പദമായ നിലയില്‍ കണ്ടത്. വനത്തില്‍ പുല്ലുചെത്താന്‍ പോയവരാണ് സംഘത്തെ കണ്ടത്. മാവോയിസ്റുകളാണെന്ന് അഭ്യൂഹം പരന്നതോടെ കേരള പോലീസ് സംഘം പരിശോധന ആരംഭിച്ചു. തമിഴ്നാട് പോലീസിന്റെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി അലക്സ് എം. വര്‍ക്കിയുടെ നിര്‍ദേശപ്രകാരം വന്‍പോലീസ് സംഘമാണ് പരിശോധന നട ത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.