ക്രിസ്മസ് ദിനം സ്കൂള്‍ തുറക്കല്‍ പ്രതിഷേധാര്‍ഹം: കാത്തലിക് ഫെഡറേഷന്‍
Thursday, December 18, 2014 12:28 AM IST
കോട്ടയം: ലോകം മുഴുവന്‍ ആഘോഷിക്കുന്ന ക്രിസ്മസ് ദിനത്തില്‍ ഐഐഎം, ഐഐടി, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അടിയന്തരമായി പിന്‍വലിക്കണമെന്നു കാത്തലിക് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മോദിസര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ന്യൂനപക്ഷ മതങ്ങളോടു വിവേചനപരമായാണു പെരുമാറുന്നത്.


ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങള്‍പോലും നിഷേധിക്കുന്ന സമീപനമാണെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെന്റി ജോണ്‍, ജോസ് മാത്യു ആനിത്തോട്ടം, ജോസ് കൈലാത്ത്, അഡ്വ.ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ.വി.വി. ഷാജി, ബിജോ തുളിശേരി, റീന ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.