കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരന്‍ മരിച്ചനിലയില്‍
കെഎസ്ആര്‍ടിസി  പെന്‍ഷന്‍കാരന്‍  മരിച്ചനിലയില്‍
Thursday, December 18, 2014 12:28 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്െടത്തി. വെള്ളനാട് സ്വദേശി ഗോപിനാഥപിള്ളയാണു മരിച്ചത്. പെന്‍ഷന്‍ മുടങ്ങിയതുമൂലമുണ്ടായ സാമ്പത്തിക പ്രയാസത്തില്‍ ജീവനൊടുക്കിയതാണെന്നു കരുതുന്നു.

വെള്ളനാട് സബ്ഡിപ്പോയിലെ അസി. സ്റേഷന്‍ മാസ്ററായിരുന്നു അദ്ദേഹം. മൂന്നു മാസമായി കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട്. ഗോപിനാഥപിള്ളയുടെ മൃതദേഹവുമായി സെക്രട്ടേറിയറ്റ് നടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിഷേധിച്ചു. ജീവനക്കാരുടെ സമരപ്പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ഗോപിനാഥ പിള്ളയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വിവിധ സംഘടനാ നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.