സിബിഎസ്ഇ സ്കൂളുകളില്‍ ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കും
Thursday, December 18, 2014 12:29 AM IST
കൊച്ചി: പാക്കിസ്ഥാനിലെ മിലിട്ടറി സ്കൂളില്‍ നടന്ന ഭീകരാക്രമണത്തിത്തെ അപലപിച്ചു കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നു പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിംഖാന്‍ അറിയിച്ചു. മതങ്ങളുടെ പേരില്‍ വളര്‍ന്നുവരുന്ന ഭീകരവാദത്തെ അപലപിക്കുന്നതോടൊപ്പം അതിനെതിരേ ശക്തമായ പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.