കയര്‍ തൊഴിലാളികള്‍ക്ക് 20% അഡ്വാന്‍സ് ബോണസും 9.62% ഇന്‍സെന്റീവും
Thursday, December 18, 2014 12:30 AM IST
തിരുവനന്തപുരം: ക്രിസ്മസിനു കയര്‍ തൊഴിലാളികള്‍ക്ക് 2014 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിച്ച വേതനത്തിന്റെ 20 ശതമാനത്തിനു തുല്യമായ തുക ബോണസ് അഡ്വാന്‍സായും 9.62 ശതമാനത്തിനു തുല്യമായ തുക ബോണസ് ഇന്‍സെന്റീവായും ലഭിക്കും.

ലേബര്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്ന ഡോ.ജി.എല്‍.മുരളീധരന്റെ അധ്യക്ഷതയില്‍ തൊഴില്‍ഭവനില്‍ ചേര്‍ന്ന കയര്‍ വ്യവസായ ബന്ധസമിതി യോഗത്തിലാണു തീരുമാനം. 22നു മുമ്പ് തുക നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.