ലിബിയ നഴ്സുമാര്‍ നാളെ പുലര്‍ച്ചെ എത്തും
Thursday, December 18, 2014 12:13 AM IST
നെടുമ്പാശേരി: ലിബിയയില്‍നിന്നുള്ള നഴ്സുമാരുടെ ആദ്യ സംഘം നാളെ പുലര്‍ച്ചെ 2.30ന് കൊച്ചിയില്‍ എത്തും. ക്യുആര്‍ 514-ാം നമ്പര്‍ ഫ്ളൈറ്റില്‍ ദോഹയില്‍നിന്നാണ് ഇവര്‍ വരുന്നത്. ആദ്യസംഘത്തില്‍ 12 നഴ്സുമാര്‍ ഉണ്ടായിരിക്കും. അവശേഷിക്കുന്ന 22 പേര്‍ തൊട്ടടുത്ത ദിവസം തന്നെ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഓഫീസര്‍ ശങ്കര്‍ സുബുവാണ് ഇവരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. ബംഗാസിയില്‍നിന്നു റോഡുമാര്‍ഗം 300 കിലോമീറ്റര്‍ സഞ്ചരിച്ചാണു നഴ്സുമാര്‍ ലിബറക്ക് എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുള്ളത്. അവിടെനിന്നു വിമാനമാര്‍ഗം ടുണീഷ്യയില്‍ വരും. ടുണീഷയില്‍നിന്നാണ് ഇവരെ ഗള്‍ഫിലേക്കു കൊണ്ടുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.