ലിബിയയില്‍നിന്നു 70 മലയാളി നഴ്സുമാര്‍കൂടി നാട്ടിലേക്ക്
Friday, December 19, 2014 11:13 PM IST
തിരുവനന്തപുരം: ലിബിയയിലെ ബങ്ഗാസിയില്‍ അകപ്പെട്ടുപോയ 70 മലയാളി നഴ്സുമാര്‍ നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്െടന്നു ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എ.എച്ച്. ഖാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെട്ട 12 പേരുടെ ആദ്യ സംഘം ഇന്നു രാവിലെ 2.30 ഓടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരും. 42 പേരുടെ രണ്ടാമത്തെ സംഘം ട്യൂണിസിലെത്തി. അവര്‍ 20നു ദുബായിലെത്തും.

അവിടെനിന്നു 33 പേര്‍ 21നു രാവിലെ 3.50നു ദുബായിയില്‍നിന്നു തിരിച്ച് 9.05നു കോഴിക്കോട് എത്തിച്ചേരും. ഒമ്പതു പേര്‍ രാത്രി എട്ടിനു മാത്രമേ എത്തുകയുള്ളൂ. 19നു ടൂണിസില്‍ എത്തിച്ചേരുന്ന 16 പേരുടെ സംഘം ഫ്ളൈറ്റിന്റെ ലഭ്യത യനുസരിച്ചു നാട്ടില്‍ എത്തുമെന്നും അംബാസഡര്‍ അറിയിച്ചു.


വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കു വീടുകളിലെത്താന്‍ ആവശ്യമായ വാഹനസൌകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്കു കത്തെഴുതുകയും ലിബിയയിലെ ഇന്ത്യന്‍ അംബാസഡറോടു ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി അടിയന്തരമായി ബന്ധപ്പെടാന്‍ നഴ്സുമാരോടു മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.