ഭൂമിയുടെ ന്യായവില: അപ്പീല്‍ കാലാവധി
ഭൂമിയുടെ ന്യായവില: അപ്പീല്‍ കാലാവധി
Friday, December 19, 2014 1:12 AM IST
ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കുംതിരുവനന്തപുരം: ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കുമെ ന്നു മന്ത്രി അനൂപ് ജേക്കബ്. അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആര്‍ഡിഒ നിശ്ചയിക്കുന്ന വിലയില്‍ എതിര്‍പ്പുണ്െടങ്കില്‍ അതിനെതിരേ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയപരിധിയാണ് നീട്ടുന്നത്. 2010 ല്‍ വിജ്ഞാപനം ചെയ്ത് ന്യായവിലനിര്‍ണയത്തി നെതിരേ ഒന്നര ലക്ഷം അപ്പീലുകളില്‍ 2000 ല്‍ താഴെ അപേക്ഷകള്‍ മാത്രമാണ് ഇനി തീര്‍പ്പാക്കാനുള്ളതെന്നും മന്ത്രി അറിയിച്ചു.

അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ഭൂമിയിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം നമ്പര്‍ 60 സമര്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



ടെല്‍ക്ക്: യോഗം വിളിക്കുമെന്നു മന്ത്രി

തിരുവനന്തപുരം: അങ്കമാലി ടെല്‍ക്കിന്റെ പ്രവര്‍ത്തം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും യോഗം വിളിച്ചുചേര്‍ക്കുമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ജോസ് തെറ്റയിലിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലാഭത്തിലായിരുന്ന ടെല്‍ക്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം അത്ര തൃപ്തികരമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിലെ പൂട്ടിക്കിടക്കുന്ന എക്സല്‍ ഗ്ളാസ് ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക്കിന്റെ സബ്മിഷനു വ്യവസായമന്ത്രി മറുപടി നല്‍കി.

ഫാക്ടറിയുമായി ബന്ധപ്പെട്ട കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമമാണ് അധികൃതര്‍ നടത്തുന്നത്. ഇക്കാര്യം ഗൌരവമായെടുത്തു കോടതിയില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദുമ സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കെ. കുഞ്ഞിരാമന്റെ (ഉദുമ) സബ്മിഷനു മന്ത്രി മറുപടി നല്‍കി.

എയര്‍ കേരള എന്ന ആശയം ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍.എ. നെല്ലിക്കുന്നിന്റെ സബ്മിഷനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്ളാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഫെബ്രുവരി 15 നു മുമ്പ് നിര്‍വീര്യമാക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. എന്‍. ഷംസുദീന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2000 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് സംസ്ഥാനത്തിന് പുറത്തു കൊണ്ടുപോയി നിര്‍വീര്യമാക്കുന്നത്.


പൈതൃക സ്മാരക സംരക്ഷണത്തിനായി നിയമനിര്‍മാണം: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നൂറ്റാണ്ടുകള്‍ പഴക്കമുളള പൈതൃക സ്മാരക സംരക്ഷണത്തിനായി പുതിയ നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. പി.സി. വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണത്തിനൊപ്പം ബോധവത്കരണവും ആവശ്യമാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇപ്പോള്‍ 171 സ്മാരകങ്ങള്‍ സംരക്ഷിച്ചുവരുന്നു. തകഴിയുടെ സ്മാരകം സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി സാംസ്കാരിക വകുപ്പ് തയാറാക്കുന്നു. ഇതിന്റെ കരട് ഇതിനോടകം പൂര്‍ത്തിയായി.

കുട്ടനാടിന്റെ തനതു പൈതൃകവും തകഴിയുടെ കൃതികളുടെ ആശയങ്ങളും പ്രതിഫലിക്കുന്ന രീതിയിലുള്ള കേന്ദ്രമാകും തകഴി സ്മാരകത്തിനായി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിരവധി ച രിത്ര സ്മാരകങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ യാതൊരു ചരിത്രബോധവും ഇല്ലാത്ത രീതിയിലാണു നിര്‍മാണം നടത്തുന്നത്. ഇതാണു നിയമനിര്‍മാണത്തിനു സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലി ചെയ്യുന്ന 50 വയസ് കഴിഞ്ഞ ലാബ് അസിസ്റന്റുമാരെ പിഎസ്സിയുടെ ലാബ് അറ്റന്‍ഡന്റ് പരീക്ഷയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണയിലാണെന്നു വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ് അറിയിച്ചു.

പിഎസ്സിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു. ഈ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ 378 പേര്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കി. ലാബ് അറ്റന്‍ഡന്റ് പരീക്ഷ നടത്താത്തതിനാല്‍ 578 പേര്‍ക്കു രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കുകൂടി വര്‍ധിത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു ഡിസംബര്‍ 15 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. 2003 മാര്‍ച്ച് 28 മുതല്‍ 2014 ഡിസംബര്‍ 15 വരെയുള്ളവര്‍ക്കാണു ഉത്തരവിന്റെ പ്രയോജനം ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.