കാപ്പ തടങ്കല്‍ ഒരു വര്‍ഷം വരെ; നിയമം പാസായി
Friday, December 19, 2014 1:15 AM IST
തിരുവനന്തപുരം: കാപ്പ നിയമപ്രകാരം ഒരിക്കല്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞയാള്‍ വീണ്ടും അതേകുറ്റം ചെയ്താല്‍ ഒരു വര്‍ഷത്തേക്കു തടങ്കലില്‍ വയ്ക്കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ട് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ആക്ടിന്റെ (കാപ്പ) ഭേദഗതി നിയമസഭ പാസാക്കി. നിയമത്തിന്റെ പരിധിയിലേക്ക് മണി ചെയിന്‍ കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുവാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും കണ്ടുകെട്ടുന്നതിനും അധികാരമുണ്ടാകും. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള കേസുകളിലുള്‍പ്പെടെ കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി കൊള്ളപ്പലിശക്കാരന്‍, ഹവാല തട്ടിപ്പുകാരന്‍ എന്നീ നിര്‍വചനങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തിയിട്ടുമുണ്ട്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചര്‍ച്ച കൂടാതെ ബില്‍ പാസാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.