ദീപ്തി ആക്ഷന്‍ കൌണ്‍സില്‍ സമരം 650 ദിവസം പിന്നിട്ടു
ദീപ്തി ആക്ഷന്‍ കൌണ്‍സില്‍ സമരം 650 ദിവസം പിന്നിട്ടു
Friday, December 19, 2014 1:22 AM IST
പാലാ: ശബരി റെയില്‍പ്പാതയുടെ പുതിയ അലൈന്‍മെന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കീഴമ്പാറ ദീപ്തി ആക്ഷന്‍ കൌണ്‍സില്‍ നടത്തുന്ന റിലേ സത്യഗ്രഹസമരം 650 ദിവസം പിന്നിട്ടു. ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ ടോമി തെങ്ങുംപള്ളില്‍ അധ്യക്ഷത വഹിച്ചു. സിപിഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി ശശിധരന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി, സുജ പ്രകാശ്, വി.കെ. മോഹനന്‍, വി.എല്‍. തങ്കച്ചന്‍, സി.ആര്‍. ഉണ്ണികൃഷ്ണന്‍നായര്‍, ആശാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.